2009, ജനുവരി 7, ബുധനാഴ്‌ച

ഇസ്രയേല്‍ ക്രൂരത : ചരിത്രം , വര്‍ത്തമാനം , ഭാവി (ഭാഗം രണ്ട് )


ജൂദന്മാര്‍ : മുഹമ്മദ് നബിയുടെ ആഗമനത്തിനു മുന്പ് :-

ഡി ഒന്നിന് മുന്പ് നിരവധി ഭരണാധികാരികള്‍ ജൂതന്മാരെ കീഴടകുകയും ഭരിക്കുകയും ചെയ്തിരുന്നു. അള്ളാഹുവിന്ടെ കല്പനകള്‍ അനുസരിച്ച് ജീവിച്ച കാലത്ത് അവര്‍കു അനുഗ്രഹങ്ങള്‍ ലഭിക്കുകയും അല്ലാത്ത സമയങ്ങളില്‍ തിരിച്ചടികളും പരീക്ഷണങ്ങളും നേരിടുകയും ചെയ്തു. ദാവൂദ് നബി , സുലൈമാന്‍ നബി എന്നി പ്രവാചകന്മാരായ രാജാക്കന്മാരുടെ കാലം അവരുടെ സുവര്‍ണ കാലമായിരുന്നു. പിന്നീട് അസീരിയന്‍സ് , ഗ്രീക്, പേര്‍ഷ്യന്‍ , റോം എന്നി ഭരണാധികാരികള്‍ അവര്ക്കു മേല്‍ ആധിപത്യം നേടി.


എ ഡി എഴുപതില്‍ റോമന്‍ രാജാകന്മാര്‍ ജെറുസലേം ആക്രമിക്കുകയും ജൂതന്മാരെ അവിടെ നിന്നു പുറത്താക്കുകയും ചെയ്തു. അങ്ങിനെ ' ദയസ്പോര " എന്നറിയപ്പെടുന്ന ജൂതന്മാരുടെ പലായനം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലേക്ക് അവര്‍ കുടിയേറി പാര്‍ത്തു. മദീനയിലേക്ക് കുടിയേറിയ ജൂതന്മാരാണ് നബി (സ) മദീനയിലേക്ക് ഹിജ്ര വന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നത് .


മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള പലായനവും ജൂത ഗോത്രങ്ങളും :-

മുഹമ്മദ് നബി (സ) യുടെ ആഗമന കാലത്ത് മദീനയില്‍ ധാരാളം ജൂത ഗോത്രങ്ങള്‍ ഉണ്ടായിരുന്നു . ബനൂ കൈനുകാ, ബനൂ നദീര്‍ , ബനൂ കുരൈദ, എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ . കുതന്ത്ര ശാലികളായ ജൂതന്മാര്‍ ആ കാലത്ത് മദീനയില്‍ (യസ്രിബ് ) കച്ചവട രംഗത്ത്‌ കുത്തക നേടിയിരുന്നു. കച്ചവടത്തില്‍ കള്ളവും ചതിയും ചെയ്യുന്നതില്‍ അവര്‍ തെറ്റ് കണ്ടിരുന്നില്ല. വിശുദ്ധ ഖുറാന്‍ അവരെ കുറിച്ചു വിവരിച്ചത് പോലെ : " അക്ഷരമറിയാത്ത ഈ ആളുകളുടെ കാര്യത്തില്‍ (അവരെ വന്ചിക്കുന്നതില്‍) തങ്ങള്‍ക്ക് തെറ്റ് ഉണ്ടാകാന്‍ വഴിയില്ല എന്ന് അവര്‍ പരന്ച്ചതിനാല്‍ അത്രേ അത് . " (സൂറ Al Imran : 175) . അതേപോലെ, പലിശ, ഗോത്ര വഴക്കുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ ചെയ്തിരുന്നു. മദീനയിലെ അറബ് ഗോത്രങ്ങളായ ഔസ് , ഖസ്രാജ് എന്നിവകല്കിടയിലെ യുദ്ധങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ബനൂ ഖൈനുകാ ഗോത്രം ആയുധ നിര്‍മാണത്തില്‍ വൈധഗ്ദിയം നേടിയ കൊല്ലന്മാര്‍ ആയിരുന്നു. മദീനയിലെ മാര്ക്കറ്റ് മൊത്തത്തില്‍ നിയന്ത്രിച്ചിരുന്നത് ജൂതന്മാരയിരുന്നു . അറബ് ഗോത്ര നേതാകന്മാര്‍ക്ക് യുദ്ധ ഫണ്ടിലേക്ക് പണം പലിശക്ക് അവര്‍ നല്‍കിയിരുന്നു . അതിന് പകരമായി അവരുടെ ഫലഭൂയിഷ്ടമായ ഭൂമി അവര്‍ കൈക്കലകുകയും ചെയ്തു. (രഹീഖ്‌ുല്‍ മഖ്തൂം )


നബി (സ)യുടെ മദീനയിലെകുള്ള വരവ് ആശങ്ങയോടെആണ് ജൂതന്മാര്‍ കണ്ടിരുന്നത് . വരാനുള്ള പ്രവാചകന്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നാവും വരിക എന്നായിരുന്നു അവര്‍ പ്രതീഷിച്ചത് . അതിനാല്‍ തന്നെ നബിയുടെ വരവ് അവര്‍ക്ക് ഉള്‍കൊള്ളാന്‍ ആയില്ല. മദീനയിലേക്ക് വന്ന ഒന്നാം ദിവസം തന്നെ ജൂതന്മാരെ കുറിച്ച് മനസിലാകാന്‍ നബി (സ)കു അവസരം കിട്ടി. പ്രശസ്തനായ ജൂത പുരോഹിതന്‍ അബ്ദുള്ള ഇബ്നു സലാം നബിയെ കാണാന്‍ വരികയും അദ്ധേഹത്തിനു നബിയുടെ സത്യാവസ്ഥ ബോധ്യപ്പെടുകയും മുസ്ലിമാവുകയും ചെയ്തു . നബി (സ) ഏതാനും ജൂതന്മാരെ വിളിച്ചു അബ്ദുള്ള ഇബ്നു സലാമിനെ കുറിച്ചു അനേഷിച്ചു . അവര്‍ അദ്ധേഹത്തെ പുകഴ്ത്തി സംസാരിച്ചു. അപ്പോള്‍ അബ്ദുള്ള ഇബ്നു സലാം പുറത്തു വരികയും മുസ്ലിമായതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉടനെ അതുവരെ അദ്ധേഹത്തെ കുറിച്ചു നല്ലത് സംസാരിcha അവര്‍ അദ്ധേഹത്തെ ചീത്ത വിളിച്ചു . (തുടരും)



1 അഭിപ്രായം:

  1. അതിപ്രസക്തമാ‍യ(വർത്തമാനക്കാലത്ത് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട)ഒരു പോസ്റ്റ്.... എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഒരു നിർദ്ദേശം കൂടി, ഏതു പുതിയ പോസ്റ്റിടുമ്പോഴും പോസ്റ്റിനുതാഴെയുള്ള കമ്മന്റ്സിൽ(അഭിപ്രായങ്ങൾ) പോസ്റ്റിന്റെ ഒരു ലഘു വിവരണം ഇടുക, ഇത് malayalam blog agrigator വഴി പ്രസിദ്ദീകരിക്കുന്നതാണ്...
    ഇത്തരത്തിൾ നിങ്ങളുടെ ബ്ലോഗ് കൂടുതൽ ചർച്ചാവിഷയമാവുകയും ചെയ്യും...

    മറുപടിഇല്ലാതാക്കൂ