ഹിജ്റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹറ മാസത്തിലാണ് നാമിപ്പോള്‍. അല്ലാഹുവിന്റെ മാസമായ മുഹറം എന്നാണ് പ്രവാചകന് മുഹമ്മദ് നബി (സ) ഇതെക്കുറിച്ച് പഠിപ്പിച്ചത്.ഈ മാസത്തിലെ ഒന്‍പതു , പത്തു എന്നീ ദിവസങ്ങള്‍ (താസുഅ, ആശുറ ) വ്രതം അനുഷ്ടികുന്നത് പുണ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രവാചകനായ മൂസ നബിയെയും അനുയായികളെയും ശത്രുവായ ഫറോവയില്‍ നിന്നു അല്ലാഹു രക്ഷപ്പെടുത്തിയത് മുഹറം പത്തിനായിരുന്നു. അല്ലാഹുവിന്റെ സഹായത്തിനു നന്ദി സൂചകമായാണ് ഈ ദിവസം നോമ്പ് അനുഷ്ടികുന്നത് . മുഹമ്മദ് നബി (സ) മദീനയില്‍ വന്നപ്പോള്‍ അവിടത്തെ ജൂദന്മാരും മുഹറം പത്തിന് നോമ്പ് അനുഷ്ടിച്ചിരുന്നു. പിന്നീട് നബി (സ) മരണപ്പെടുന്നതിന്റെ തൊട്ടു മുന്‍പുള്ള വര്‍ഷം " അടുത്ത വര്‍ഷം താന്‍ ജീവിചിരിക്കുകയാണെങ്കില് മുഹറം ഒന്‍പതും വ്രതം അനുഷ്ടികുമെന്ന് " പ്രസ്താവിച്ചു . പക്ഷെ , അതിന് മുന്‍പ് തന്നെ അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലി. അതുകൊണ്ട് മുഹറം ഒന്‍പതും വ്രതം അനുഷ്ടികുന്നത് സുന്നത്താണ് (നബിചര്യ). ഇതു ജൂഥന്മാരില് നിന്നു ഭിന്നമാകാന്‍ വേണ്ടിയാണു.
മുഹറം പത്തിന് നോമ്പ് അനുഷ്ടികുന്നത് മുന്‍ വര്‍ഷത്തെ പാപം പോരുക്കപ്പെടാന് കാരണമാകുമെന്ന് നബി (സ) പ്രസ്താവിച്ചു .
പ്രാര്‍ത്ഥനയോടെ ,
അബ്ദുല്‍ ലത്തീഫ് നല്ലളം
Feed has moved
8 വർഷം മുമ്പ്
Assalamu alaikum
മറുപടിഇല്ലാതാക്കൂGreate start..
Keep blogging, We expect more from you..
With best regrds
Brother Basil