2009, ജനുവരി 6, ചൊവ്വാഴ്ച

ഇസ്രയേല്‍ ക്രൂരതകള്‍ : ചരിത്രം, വര്‍ത്തമാനം , ഭാവി

ഫലസ്തീനിലെ പാവപ്പെട്ട മനുഷ്യരുടെ മേലുള്ള ഇസ്രയേലിന്റെ അതിക്രമങ്ങള്‍ തുടരുക തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്തനകളെയും കാറ്റില്‍പറത്തി നിരപരാധികല്ക് മേലുള്ള കയ്യേറ്റങ്ങള്‍ അനുദിനം ശക്തമാകുന്നു. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനാളുകള്‍ മരണപ്പെടുകയും ആയിരങ്ങള്‍ ഗുരുതരമായി മുറിവേറ്റു ആശുപത്രികളില്‍ കഴിയുകയും ചെയ്യുന്നു . ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടു മുതല്‍ ആരംഭിച്ച ഈ കയ്യേറ്റം തങ്ങളെ സഹായിക്കാന്‍ ലോകത്തിന്റെ വന്‍ ശക്തികള്‍ ഉണ്ടാകും എന്ന ധൈര്യത്തിലാണ് അവര്‍ തുടരുന്നത്.

അല്ലാഹുവിന്റെ കോപത്തിന് പാത്രമായവര്‍ :
അല്ലാഹുവിന്റെ കോപത്തിന് പാത്രമായവര്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ജൂദന്മാരെ വിശേഷിപ്പിക്കുന്നത് . പ്രവാചകനായ യഹ്കുബ് നബിയുടെ സന്തതികള്‍ എന്ന നിലയ്ക്കാണ്‌ ബനൂ ഇസ്രയേല്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്‌ . അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ അവര്‍ക്ക് ലഭിചെന്കിലും അതിന് നന്ദി ചെയ്യുന്നതിന് പകരം ധിക്കാരങ്ങള്‍ പ്രവര്ത്തിച്ചു കോപം ഏറ്റു വാങ്ങാനാണ് അവര്‍ ശ്രമിച്ചത് . സദുപദേശം നല്കുന്ന പ്രവാചകന്മാരെയും നേതാക്കളെയും കൊല്ലുക, അനുസരണകേടു കാണിക്കുക , കല്പനകള്‍കു വിപരീതം പ്രവര്‍ത്തിക്കുക , വേദം തിരുത്തുക തുടങ്ങി അനേകം തിന്മകള്‍ ചെയ്തു ആ സമൂഹം അല്ലാഹുവിന്റെ കോപം ഏറ്റു വാങ്ങി എന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു .

തെറ്റുകള്‍ തിരുത്തി നന്മയിലേക്ക് മടങ്ങാനുള്ള നിരവധി അവസരങ്ങള്‍ അള്ളാഹു അവര്‍ക്ക് നല്കിയെന്കിലും അവയെല്ലാം ധിക്കാരങ്ങള്‍ പ്രവര്‍ത്തിക്കാനാണ് അവര്‍ ഉപയോഗിച്ചത് . അതിനാല്‍ ചരിത്രത്തില്‍ ധാരാളം തിരിച്ചടികള്‍ അവര്‍ക്ക് നേരിട്ടു. നൂറുകണക്കിന് വര്‍ഷങ്ങള്‍ ഗതി കിട്ടാതെ അവര്‍ അലയേണ്ടി വന്നു. എന്നിട്ടും സുഖങ്ങള്‍ ലഭിച്ചാല്‍ അവര്‍ വീണ്ടും അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുകയാണ് ചെയ്തത് . മൂസ നബിയുടെ കൂടെ ഫരോവയില്‍ നിന്നു രക്ഷപ്പെട്ടു പോയതിനു ശേഷമാണു അവര്‍ പശുവിനെ ആരാധിച്ചത്. വിശുദ്ധ ഖുര്‍ആന്‍ സൂറ ബകറയില്‍ ഈ ചരിത്രം വിവരിക്കുന്നുട് .

അവരിലേക്ക്‌ അള്ളാഹു അയച്ച പ്രവാചകനായ ഈസ നബിയെ (യേശുവിനെ ) കൊല്ലാനാണ് അവര്‍ ശ്രമിച്ചത് . അതേപോലെ അവസാന പ്രവാചകനായ മുഹമ്മദ് നബി (സ) യെ അവര്‍ തള്ളി കളയുകയും ചെയ്തു. (തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ