2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഇസ്രയേല്‍ ക്രൂരത : ഭാഗം 3

മുഹമ്മദ് നബിയും ജൂതന്മാരും തമ്മിലുള്ള ഉടമ്പടികള്‍ :
നബി(സ) യുടെ മദീനയിലെകുള്ള വരവിന് ശേഷം അവിടെയുള്ള ജൂതന്മാരുമായി അദ്ദേഹം ചില ഉടമ്പടികള്‍ ഉണ്ടാക്കി. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മത പ്രബോധന സ്വാതന്ത്ര്യം , പരസ്പരം ആക്രമിക്കാതിരിക്കുക , പുറമെ നിന്നുള്ള കക്ഷികളുടെ അക്രമത്തെ ഒന്നിച്ചു നേരിടുക , മദീനയുടെ സംരക്ഷണത്തിന് ഒന്നിച്ചു നില്‍കുക, മക്കയിലെ കുരൈഷികളും ആയി വ്യാപാര ബന്ധം ഒഴിവാക്കുക തുടങ്ങിയവ ആയിരുന്നു പ്രധാന ഉടമ്പടികള്‍. മുന്പ് സൂചിപ്പിച്ചത് പോലെ ബനൂ കുരൈള, ബനൂ ഖൈനുകാ, ബനൂ നളീര്‍ എന്നിവയായിരുന്നു പ്രമുഖ ജൂത ഗോത്രങ്ങള്‍.

ജൂതന്മാര്‍ ഉടമ്പടികള്‍ ലംഘിക്കുന്നു :
മുസ്ലിംകള്‍ പൂര്‍ണമായും കരാര്‍ പാലിച്ചു എങ്കിലും ജൂതന്മാര്‍ മുസ്ലിംകളുടെ മദീനയിലെ വളര്ച്ച കണ്ടതോടെ ഓരോ ഉടമ്പടികളും ലങ്ഘിക്കാന്‍ തുടങ്ങി. ജൂതന്മാരുടെ പ്രവര്‍ത്തികളെ കുറിച്ചു അറിഞ്ചിട്ടും പരമാവധി സംയമനം പാലിക്കാന്‍ മുഹമ്മദ് നബി (സ) മുസ്ലിംകളോട് കല്പിച്ചു.

ബനൂ ഖൈനുകഹ് ഗോത്രമാണ് അതില്‍ ഏറ്റവും മോശമായ രീതിയില്‍ പ്രതികരിച്ചത്. ബദറില്‍ അള്ളാഹു മുസ്ലിംകളെ സഹായിച്ചത്തോട്‌ കൂടി അവരുടെ രോഷം വര്‍ദിച്ചു. കൊല്ലപ്പണി , സ്വര്‍ണപ്പണി , ആയുധ നിര്‍മാണം എന്നിവയില്‍ പ്രാഗല്‍ഭ്യം നേടിയവരായിരുന്നു അവര്‍. പല രൂപത്തിലും മുസ്ലിംകളെ അവര്‍ ഉപദ്രവിക്കാനും അപഹസിക്കാനും തുടങ്ങിയപ്പോള്‍ നബി (സ) അവരെ വിളിച്ചു മാന്യമായി പെരുമാറാനും കരാര്‍ പാലിക്കാനും ഉപദേശിച്ചു. എന്നാല്‍ അവര്‍ അത് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത് . ബദറില്‍ യുദ്ധം അറിയാത്ത മക്കക്കാരെ തോല്പിച്ചത് പോലെയല്ല ഞങ്ങള്‍ , നമ്മോടു യുദ്ധം ചെയ്താല്‍ നിങ്ങള്‍ അത് മനസിലാക്കും ' തുടങ്ങി പല രൂപത്തിലും അവര്‍ മുസ്ലിംകളെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ നബിയും മുസ്ലിംകളും സംയമനം പാലിച്ചു നിന്നു.

ഒരു ദിവസം അവരുടെ മാര്‍ക്കറ്റില്‍ ചെന്ന ഒരു മുസ്ലിം സ്ത്രീയോട് ഒരു ജൂതന്‍ അപമര്യാദയായി പെരുമാറുകയും അവരുടെ നഗ്നത വെളിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു . ഇതു കണ്ട ഒരു മുസ്ലിം ആ ജൂതനെ കൊലപ്പെടുത്തി. ഉടനെ ജൂതന്മാര്‍ സന്ഘടിച്ചുആ സ്വഹാബിയെ കൊന്നു. ഈ വിവരം അറിഞ്ച നബി (സ) അനുയായികളുമായി അവരിലേക്ക്‌ മാര്‍ച്ച് ചെയ്തു . അങ്ങനെ അവരെ ബന്ധികള്‍ ആക്കുകയും സമ്പത്ത് കണ്ടു കെട്ടുകയും ചെയ്തു. പിന്നീട് അവരെ മോചിപ്പിക്കുകയും അവര്‍ സിരിയിലേക്ക് പലായനം ചെയ്തു.

മറ്റൊരു പ്രധാന ഗോത്രമായ ബനൂ നദീറും പല രൂപത്തിലും കുതന്ത്രങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരുന്നു . എന്നാല്‍ നബി (സ) അതെല്ലാം പരമാവധി ക്ഷമിച്ചു. ഒരിക്കല്‍ അവരുമായി സംസാരിക്കാന്‍ നബിയും സ്വഹാബികളും അവരുടെ അടുക്കല്‍ ചെന്നു. അവിടെ വെച്ചു നബിയെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തുകയും ഒരു മതിലിന്റെ മുകളില്‍ നിന്നു കല്ല്‌ തലയിലിട്ടു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നബിയെ അള്ളാഹു ഈ വിവരം അറിയിക്കുകയും അദ്ദേഹം അവിടെ നിന്നു വേഗത്തില്‍ പോരുകയും ചെയ്തു. പിന്നീട് അവരോട് മദീന വിട്ടു പോകാന്‍ ആവശ്യപ്പെടുക്കയും വിസമ്മതിച്ച അവരെ പുറത്താക്കുകയും ചെയ്തു.